പാലക്കാട് നഗരത്തിലെ ഹോട്ടലില്‍ വന്‍ അഗ്നിബാധ
പാലക്കാട്: നഗരമധ്യത്തിലെ ഹോട്ടലില്‍ വന്‍ അഗ്നിബാധയുണ്ടായത് പരിഭ്രാന്തി പരത്തി. സ്റ്റേഡിയംബസ് സ്റ്റാന്‍ഡ് റോഡില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലിനാണ് തീപിടിച്ചത്. തീപടര്‍ന്നതിന് പിന്നാലെ ജീവനക്കാര്‍ ഓടിമാറിയതിനാല്‍ ദുരന്തം ഒഴിവായി. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിനോട് ചേര്‍ന്ന് കഐസ്ഇബി ട്രാന്‍സ്ഫോര്‍മറും പവര്‍ യൂണിറ്റും പ്രവര്‍ത്തിച്ചിരുന്നു. ഇവിടെയുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കെട്ടിടത്തിലേക്ക് തീപടരാന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഹോട്ടലിന് സമീപം പ്രവര്‍ത്തിച്ചിരുന്ന ബേക്കറിയും അഗ്നിക്കിരയായിട്ടുണ്ട്.കെട്ടിടവും ഉള്ളിലുണ്ടായിരുന്ന ഫര്‍ണീച്ചറുകളും മറ്റ് വസ്തുക്കളും എല്ലാം കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍