OPEN NEWSER

Monday 26. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

രഞ്ജന്‍ ഗോഗോയ്‌ക്കെതിരായ പീഡന പരാതി അവസാനിപ്പിച്ചു

  • National
18 Feb 2021

 

ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരേ സ്ത്രീ നല്‍കിയ പീഡന പരാതിയില്‍ ദുരൂഹതയുണ്ടെന്ന് സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. ജസ്റ്റീസ് എ.കെ.പട്‌നായിക്കിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് കോടതിക്ക് മുന്‍പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പരാതിയില്‍ ഗൂഢാലോചന തള്ളിക്കളയാന്‍ കഴിയില്ലെന്നും കൂടുതല്‍ പരിശോധന വേണമെന്നുമായിരുന്നു സമിതിയുടെ നിര്‍ദ്ദേശം. പൗരത്വ രജിസ്റ്റര്‍ കേസില്‍ ഗോഗോയ് എടുത്ത നിലപാടാവും ഗൂഢാലോചനയ്ക്ക് കാരണമെന്ന് ഇന്റലിജന്‍സ് ബ്യൂറോ അറിയിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.എന്നാല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ജസ്റ്റീസ് എസ്.ജെ.കൗള്‍ അധ്യക്ഷനായ ബെഞ്ച് രണ്ടു വര്‍ഷം പഴക്കമുള്ള കേസായതിനാല്‍ തുടരന്വേഷണം ആവശ്യമില്ലെന്ന് നിലപാടെടുത്തു. അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സൂക്ഷിക്കാനും കോടതി തീരുമാനിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കോട്ടൂരില്‍ എം.ഡി.എം.എ പിടികൂടിയ കേസില്‍ അഞ്ചാമനും പിടിയില്‍; പിടിയിലായത് ലഹരി നല്‍കിയയാള്‍
  • ടൗണ്‍ഷിപ്പ്: രണ്ടാംഘട്ട വീടുകളുടെ നറുക്കെടുപ്പ് 31 ന്
  • മാതാ അമൃതാനന്ദമയി ഒക്ടോബര്‍ 30, 31 തീയതികളില്‍ മാനന്തവാടിയില്‍; ;ബ്രഹ്മസ്ഥാന ക്ഷേത്രത്തിന്റെ 25-ാം വാര്‍ഷിക മഹോത്സവത്തിന് മുഖ്യകര്‍മികത്വം വഹിക്കും
  • ദിവയുടെ മരണം നാടിന് തീരാനോവ്; റോഡിലെ അപകടക്കെണികള്‍ക്ക് ഇനിയും പരിഹാരമില്ല; മൂന്ന് വര്‍ഷം മുമ്പ് പഠനറിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും നടപടിയില്ല
  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • റോഡരികിലൂടെ നടന്നുപോകവേ കാറിടിച്ച് തെറിപ്പിച്ചു;12 വയസ്സുകാരിക്ക് ദാരുണാന്ത്യം
  • വയനാട്ടില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; റിസോര്‍ട്ടുകള്‍, ഹോംസ്‌റ്റേകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ട്രക്കിങ് എന്നിവയ്ക്ക് നിരോധനം
  • യുവതിയെ പിന്തുടര്‍ന്ന് നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍
  • ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയകേസ്, 9 വര്‍ഷമായി മുങ്ങി നടന്ന പ്രതിയെ പോലീസ് പിടികൂടി.
  • കുട്ടികള്‍ക്കായുള്ള പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കണം: ബാലാവകാശ കമ്മീഷന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show