ഡുപ്ലസി ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞു

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ ഫാഫ് ഡുപ്ലസി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഏകദിനത്തിലും ട്വന്റി20 യിലും കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്നും താരം അറിയിച്ചു. 36 വയസുകാരനായ ഡുപ്ലസി 69 ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയായി പാഡണിഞ്ഞു. 10 സെഞ്ചുറികളും 21 അര്‍ധ സെഞ്ചുറികളും ഉള്‍പ്പടെ 4,163 റണ്‌സാണ് സമ്പാദ്യം. 2016ല്‍ എ.ബി.ഡിവില്ലിയേഴ്‌സിന്റെ പിന്‍ഗാമിയായി ടെസ്റ്റ് ടീം നായക സ്ഥാനം ഏറ്റെടുത്ത ഡുപ്ലസി 36 ടെസ്റ്റില്‍ ടീമിനെ നയിക്കുകയും ചെയ്തു. 143 ഏകദിനങ്ങളിലും 50 ട്വന്റി20 മത്സരങ്ങളിലും രാജ്യത്തിനായി വെറ്ററന്‍ താരം കളിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി20 ലോകകപ്പില്‍ കളിക്കുകയാണ് ലക്ഷ്യമെന്ന് ഡുപ്ലസി പ്രഖ്യാപിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍