OPEN NEWSER

Friday 04. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സങ്കല്‍പ്പ് പദ്ധതി വ്യാപിപ്പിക്കുന്നു; എല്ലാ ജില്ലകളിലും ഫെലോഷിപ്പ് 

  • Keralam
15 Feb 2021

കോഴിക്കോട്: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ സങ്കല്‍പ്പ് പദ്ധതിക്കു കീഴില്‍ ജില്ലാതല സ്‌കില്‍ കമ്മിറ്റികള്‍ ശക്തിപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി ലോകബാങ്ക് സഹായത്തോടെ മഹാത്മാഗാന്ധി ദേശീയ ഫെലോഷിപ്പ് മുഴുവന്‍ ജില്ലകളിലും നല്‍കും. ഐഐഎം കോഴിക്കോട് ഉള്‍പ്പെടെ ഒന്‍പത്  സ്ഥാപനങ്ങളുടെ  സഹകരണത്തോടെയാണ്  ഫെലോഷിപ്പിന്റെ നിലവാരം ഉറപ്പുവരുത്തുന്നത്. രണ്ടു വര്‍ഷത്തെ അക്കാഡമിക് പരിശീലനം,  പ്രായോഗിക പരിശീലനം എന്നിവ ഫെലോഷിപ്പിന്റെ ഭാഗമായി ഉണ്ടാവും.  കേരളം, പോണ്ടിച്ചേരി, ലക്ഷദ്വീപ്, തമിഴ്‌നാട് മേഖലകളിലെ ജില്ലാതല ഓഫീസര്‍മാര്‍ക്ക്  കിലയില്‍ പരിശീലനം നല്‍കും.  69 ജില്ലകളിലായി 69 ഫെല്ലോകള്‍ നിലവിലുണ്ട്. ഇത് മുഴുവന്‍ ജില്ലകളിലേക്കും വ്യാപിപ്പിക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. ഔറംഗബാദിലെ ഓട്ടോമോറ്റീവ് ക്ലസ്റ്റര്‍ ആണ് സങ്കല്‍പ്പ് പദ്ധതിയുടെ പൈലറ്റ് പ്രൊജക്റ്റിനായി തെരഞ്ഞെടുത്തിട്ടുള്ളത്.നൈപുണ്യ ഇന്ത്യയുടെ കഴിഞ്ഞ ആറു വര്‍ഷത്തെ പ്രവര്‍ത്തനം രാജ്യത്തുടനീളം കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും  തൊഴില്‍ പരിശീലനത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്. സങ്കല്‍പ്പിനു കീഴില്‍ നൈപുണ്യ വികസന പരിപാടിയുടെ പുരോഗതിക്കായി 2018ല്‍  മന്ത്രാലയം ജില്ലാതല നൈപുണ്യ വികസന ആസൂത്രണ അവാര്‍ഡ്  രൂപീകരിച്ചിരുന്നു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എട്ട് ലിറ്റര്‍ ചാരായവും, 45 ലിറ്റര്‍ വാഷും പിടികൂടി
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • കൊട്ടിയൂര്‍ ഉത്സവം; കര്‍ണാടക ഭക്തരുടെ കുത്തൊഴുക്ക് ;വൈശാഖോത്സവം നാളെ സമാപിക്കും
  • ജീവിതയാത്രയില്‍ പാതിയില്‍ മടങ്ങിയ ഷീജയ്ക്ക് നാടിന്റെ യാത്രാമൊഴി
  • വിദ്യാകിരണം: വയനാട് ജില്ലയിലെ 63% സ്‌കൂളുകളില്‍ ഭൗതിക സൗകര്യവികസനം പൂര്‍ത്തിയായി;സെപ്റ്റംബറോടെ ലക്ഷ്യമിടുന്നത് 72 %
  • സംസ്ഥാനത്ത് മഴ തുടരും; വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show