കാപ്പന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നതാണ് മാന്യതയെന്ന് കാനം
തിരുവനന്തപുരം: എല്‍ഡിഎഫ് മുന്നണി വിടാനുള്ള മാണി സി. കാപ്പന്റെ തീരുമാനത്തിനെതിരേ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കാപ്പന്‍ കാണിച്ചത് മര്യാദയല്ലെന്നും എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നതാണ് മാന്യതയെന്നും അദ്ദേഹം പ്രതികരിച്ചു.എന്‍സിപിക്ക് ഏതെങ്കിലും സീറ്റ് നിഷേധിച്ചതായി തനിക്ക് അറിയില്ല. അങ്ങനെയൊരു ചര്‍ച്ചയും ഇടതു മുന്നണിയില്‍ നടന്നിട്ടില്ലെന്നും കാനം വ്യക്തമാക്കി.കാപ്പന്റെ നിലപാട് തള്ളി നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനും രംഗത്തെത്തിയിരുന്നു. എന്‍സിപി എല്‍ഡിഎഫിനൊപ്പമാണെന്നും വ്യക്തിപരമായ താത്പര്യം മുന്‍നിര്‍ത്തിയാണ് കാപ്പന്‍ പോയതെന്നും വിജയരാഘവന്‍ പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍