പൊതുസ്ഥലങ്ങളില് അനിശ്ചിതകാല സമരങ്ങള് പാടില്ല; ആവര്ത്തിച്ച് സുപ്രീംകോടതി

ന്യൂഡല്ഹി:പൊതുസ്ഥലങ്ങളില് അനിശ്ചിതമായി സമരം ചെയ്യാനാകില്ലെന്ന വിധി ചോദ്യം ചെയ്ത് സമര്പ്പിച്ച പുനഃപരിശോധനാ ഹര്ജി സുപ്രീംകോടതി തള്ളി. പ്രതിഷേധിക്കാനും വിയോജിപ്പ് പ്രകടിപ്പിക്കാനും ഉള്ള അവകാശം ചില കടമകളോടെയാണ്. എപ്പോള്‍ വേണമെങ്കിലും എല്ലായിടത്തും നടത്താനാവില്ലെന്ന് ജസ്റ്റീസ് എസ്.കെ. കൗള് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഷഹീന്‍ബാഗ് സമരവുമായി ബന്ധപ്പെട്ട ഹര്‍ജിയിലായിരുന്നു വിധി. സ്വമേധയാ ചില പ്രതിഷേധങ്ങള്‍ ഉണ്ടാകാം, പക്ഷേ നീണ്ട വിയോജിപ്പോ പ്രതിഷേധമോ ഉണ്ടെങ്കില്‍ മറ്റുള്ളവരുടെ അവകാശങ്ങളെ ബാധിക്കുന്ന പൊതു സ്ഥലത്ത് തുടര്‍ച്ചയായി നടത്താന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍