യൂത്ത് കോണ്‍ഗ്രസ് ധര്‍ണ്ണ നടത്തി

ബത്തേരി: ലക്ഷക്കണക്കിന് യുവജനങ്ങളുടെ സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നം അട്ടിമറിച്ചു പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുന്ന ഇടതുപക്ഷ സര്‍ക്കാരിനെതിരെ യൂത്ത് കോണ്‍ഗ്രസ് സുല്‍ത്താന്‍ ബത്തേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്തത്തില്‍ കുപ്പാടി വില്ലേജ് ഓഫീസിന് മുന്നില്‍ ധര്‍ണ്ണാ സമരം നടത്തി. ധര്‍ണ്ണാ സമരം യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അഫ്‌സല്‍ ചീരാല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് യൂനുസ് അലി അദ്ധ്യക്ഷത വഹിച്ചു.ഹാരിസ് കല്ലുവയല്‍ ,സാജന്‍ ഓടപ്പള്ളം,ജിനു ജോസഫ്,വൈ രഞ്ജിത്,ഹര്‍ഷല്‍ കെ ,ജോഷി വേങ്ങൂര്‍,രവീന്‍ ചെതലയം,ബിനു മാത്യു,രാജേഷ് കട്ടയാട് ,ഷംസുദ്ധീന്‍ എന്നിവര്‍ നേതൃത്വം നല്‍കി


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍