ഐഫോണ്‍ 7 സീരീസ് വിപണിയില്‍ അവതരിപ്പിച്ചു; ഒക്ടോബര്‍ ഏഴിന് ഇന്ത്യയിലെത്തും;സവിശേഷതകള്‍ ഏറെ, വില 62,000

ആപ്പിള്‍ അവരുടെ വിഖ്യാതമായ ഐഫോണ്‍ 7 സീരീസ് വിപണിയില്‍ അവതരിപ്പിച്ചു.ഒക്ടോബര്‍ ഏഴിന് ഇന്ത്യയില്‍ എത്തും. കഴിഞ്ഞ ദിവസം അമേരിക്കയില്‍ നടന്ന ചടങ്ങില്‍ ആപ്പിള്‍ ഐഫോണ്‍ 7 നും ഐഫോണ്‍ 7 പ്ലസ് സ്മാര്‍ട് വാച്ച് എസ് 2വും ആപ്പിള്‍ അവതരിപ്പിച്ചു. ബില്‍ ഗ്രഹാം സിവിക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലായിരുന്നു ഹാന്‍ഡ്സെറ്റ് പുറത്തിറക്കിയത്. ഇന്ത്യയില്‍ ഏകദേശം 62,000 രൂപയായിരിക്കും വില. ആപ്പിള്‍ ഇതുവരെ ഇറക്കിയിട്ടുള്ളതില്‍ ഏറ്റവും മികച്ച ഫോണ്‍ എന്നായിരുന്നു ടിം കുക്ക്പുതിയ തലമുറ ഐഫോണിനെ വിശേഷിപ്പിച്ചത്. ഐഫോണ്‍ 7 , 7 പ്ലസ് ഹാന്‍ഡ്സെറ്റുകള്‍ 32 ജിബി, 128 ജിബി, 256 ജിബി എന്നി സ്റ്റോറേ് വെര്‍ഷനോടും വെള്ളി, സ്വര്‍ണ്ണം, റോസ് ഗോള്‍ഡ്, ബല്‍ക്ക് ജെറ്റ് ബല്‍ക്ക് എന്നീ നിറങ്ങളിലും ലഭിക്കും. മുമ്പ് വന്ന സ്പേസ് ഗ്രേയ്ക്ക് പകരമാണ് അലുമിനിയം കോട്ടിംഗുള്ള ജെറ്റ് ബ് ളാക്കും മിറര്‍ലെസ് ഫിനിഷ് വരുന്ന ബ് ളാക്കും വരുന്നത്. അമേരിക്ക, ബ്രിട്ടന്‍, ചൈന എന്നിവിടങ്ങളിലുള്ള ഉപയോക്താക്കള്‍ക്കായുള്ള അപ്ഗ്രേഡ് പ്രോഗ്രാമുകളും ആപ്പിള്‍ ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച അമേരിക്കയില്‍ പ്രീ ഓര്‍ഡര്‍ തുടങ്ങുന്ന ആപ്പിള്‍ സെപ്തംബര്‍ 16 മുതല്‍ കയറ്റുമതി തുടങ്ങും. വെള്ളത്തെയും പൊടിയേയും അതിജീവിക്കുന്നതാണ് പുതിയ ഹാന്‍ഡ്സെറ്റ്. ഇത്തരത്തിലൊരു സംവിധാനം ഐഫോണില്‍ ഇതാദ്യമാണ്. മികച്ച പ്രതികരണത്തിനായി പുതിയ ടാപ്ടിക് എഞ്ചിനായി ഉപയോഗിക്കാവുന്ന പുതിയ ഹോം ബട്ടണും മറ്റൊരു പ്രത്യേകതയാണ്. പഴയ ഹാന്‍ഡ്സെറ്റിലെ ലൈറ്റനിംഗ് പേര്‍ട്ട് കണക്ടര്‍ മാറ്റി ഹൈ ഡൈനാമിക് റേഞ്ചിലുള്ള സ്റ്റീരിയോ സ്പീക്കര്‍ 3.5 ഹെഡ്ഫോണ്‍ ജാക്ക്, 4.7 ഇഞ്ച് റെറ്റീന എച്ച്ഡി ഡിസ്പ്ളേ ഐഫോണ്‍ 7 നൊപ്പം കിട്ടുമ്പോള്‍ 7 പല്‍ില്‍ 5.5 ഇഞ്ച് റെറ്റീന എച്ച്ഡി ഡിസ്പല്‍ാണ് പുതിയ സവിശേഷതകളില്‍ ചിലത്. ഫോട്ടോയുടെ വിഷയവും എടുക്കുന്നയാളുടെ അകലവും തമ്മില്‍ കൃത്യമായി നിര്‍ണ്ണയിച്ച് പ്രകാശവും ശബ്ദവും വിന്യസിപ്പിക്കാന്‍ കഴിയുന്ന വിധത്തില്‍ സംവിധാനം ചെയ്യാന്‍ കഴിയുന്ന ഇമേജ് സിഗ്നല്‍ പ്രൊസസറോട് കൂടിയ എഫ്/1.8 ദ്വാരം, 6 എലമെന്റ് ലെന്‍സ്, 4 ഫ്ല്‍ഷ് എല്‍ഇഡി, ഫല്‍ക്കര്‍ സെന്‍സര്‍ എന്നിവ ഉള്‍പ്പെടുത്തി മികച്ച ഫോട്ടോഗ്രാഫി അനുഭവേദ്യമാക്കുന്ന 12 എംപി പിന്‍ ക്യാമറയുമുണ്ട്. ക്യാമറയുമായി ബന്ധപ്പെട്ട് മറ്റ് ചില പ്രത്യേകതകള്‍ കൂടിയുണ്ട്. സിംഗിള്‍ 12 എംപി പിന്‍ക്യാമറ, ലാര്‍ജര്‍ സ്‌ക്രീന്‍ വേരിയന്റില്‍ വരുന്ന രണ്ട് 12 എംപി പിന്‍ ക്യാമറയും. സെല്‍ഫിക്കും വീഡിയോ ചാറ്റിംഗും കൂടുതല്‍ മിഴിവുറ്റതാക്കാന്‍ സഹായിക്കുന്ന വിധത്തില്‍ 2 എക്സ് ഒപ്റ്റിക്കല്‍ സൂമിംഗ് 56 എംഎം വരെ സാധ്യമാക്കുന്നുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
Стремись не к тому, чтобы добиться успеха, а к тому, чтобы твоя жизнь имела смысл. https://helloworld.com?h=d377b238b2a72cee9056ade095ae378f&
Стремись не к тому, чтобы добиться успеха, а к тому, чтобы твоя жизнь имела смысл. https://helloworld.com?h=d377b238b2a72cee9056ade095ae378f&
Стремись не к тому, чтобы добиться успеха, а к тому, чтобы твоя жизнь имела смысл. http://bit.do/fLc9r?h=d377b238b2a72cee9056ade095ae378f&