ജനദ്രോഹ വിജ്ഞാപനം പിന്‍വലിക്കണം : കെ.സി.വൈ.എം മുള്ളന്‍കൊല്ലി മേഖല
പുല്‍പ്പള്ളി: വയനാട് വന്യ ജീവിസാങ്കേതത്തിന് ചുറ്റും 3.5 കിലോമീറ്റര്‍ വായു പരിധിയില്‍ പരിസ്ഥിതി ദുര്‍ബല പ്രദശമായി പ്രഖ്യാപിച്ച കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് കെ.സി.വൈ.എം മുള്ളന്‍കൊല്ലി മേഖല ആവശ്യപ്പെട്ടു. ഈ വിജ്ഞാപനം കര്‍ഷകരോടുള്ള വെല്ലുവിളിയാണെന്നും ഇതിനായി മേഖലയുടെ നേതൃത്തത്തില്‍ പുല്‍പ്പള്ളിയില്‍ ഇന്ന് ഉപവാസ സമരം നടത്തുമെന്നും സമരത്തിന് വിവിധ രാഷ്ട്രീയ കാര്‍ഷിക യുവജന നേതാക്കള്‍ പങ്കെടുക്കുമെന്നും മേഖലാ പ്രസിഡന്റ് ഫെബിന് ടോം അറിയിച്ചു. റവ.ഫാ.സാന്റോ അമ്പലത്തറ, ജോസഫ് ഡിപ്പോയില്‍, ആല്ബിന് കൂട്ടുങ്കല്‍ , ലാലു ജോസ്, ഡായോണ ഏഴുമലില്, ആഗസ്റ്റിന് മേമാട്ട്,ഡൈന ടോം, ജിസ്ന രാജു, സിസ്റ്റര്‍ അഞ്ജലി എന്നിവര്‍ പ്രസഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍