കോവിഡ് വാക്‌സിന്‍: ഇന്ത്യക്കു മൂന്നാം സ്ഥാനം

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷനില്‍ ലോകത്ത് ഇന്ത്യക്കു മൂന്നാം സ്ഥാനമുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. അമേരിക്കയും യുകെയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ഫെബ്രുവരി ഏഴിന് രാവിലെ എട്ടുവരെയുള്ള കണക്കുകള്‍ പ്രകാരം 57.75 ലക്ഷം പേര്‍ ഇന്ത്യയൊട്ടാകെ വാക്‌സിനെടുത്തിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ മാത്രം 6,73,542 പേര്‍ വാക്‌സിനെടുത്തു. 53,04,546 ആരോഗ്യപ്രവര്‍ത്തകരും 4,70,776 മുന്‍നിര പോരാളികളും വാക്‌സിന്‍ സ്വീകരിച്ചവരില്‍ പെടുന്നു. കോവിഡ് ബാധിച്ചുള്ള ഒരു ദിവസത്തെ ശരാശരി മരണം 80 പേരില്‍ താഴെയായെന്നും ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍