പുളിയാര്‍മലയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു

കല്‍പ്പറ്റ: പുളിയാര്‍മലയില്‍ വാഹനാപകടത്തില്‍ യുവാവ് മരണപ്പെട്ടു. വനിതാ ശിശു വികസന വകുപ്പ് ജീവനക്കാരനും വെങ്ങപ്പള്ളി പഞ്ചാബ് സ്വദേശിയുമായ കാരിക്കുയ്യന്‍ കെ.കെ. മുനീര്‍ (41) ആണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. ബൈക്ക് നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.ഗുരുതമായി പരിക്കേറ്റ ഇദ്ദേഹത്തെ അതു വഴി വന്ന യാത്രക്കാര്‍ ചേര്‍ന്ന് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: റസീന. മക്കള്‍: മുഹമ്മദ് നബീല്‍, മുഹമ്മദ് നബീഹ്, മിന്‍ഹ ഫാത്തിമ.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍