മീനങ്ങാടിയില്‍ രണ്ടിടങ്ങളില്‍ വാഹനാപകടം

മീനങ്ങാടി: മീനങ്ങാടി ചെണ്ടക്കുനിയില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി തൂണിലിടിച്ച് കാര്‍ തല കീഴെ മറിഞ്ഞു. കാര്‍ ഓടിച്ച മുട്ടില്‍ സ്വദേശി സല്‍മാനുല്‍ ഫാരിസ് പരിക്കുകളില്ലാതെ അല്‍ഭുതകരമായി രക്ഷപ്പെട്ടു. കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് വൈദ്യുതി തൂണ്‍ തകര്‍ന്നു. കൃഷ്ണഗിരി പാതിരിപ്പാലത്ത് ലോഡുമായി വന്ന ലോറി വൈദ്യുതി തൂണിലിടിച്ചാണ് വൈദ്യുതി തൂണ്‍ ഒടിഞ്ഞു തൂങ്ങിയത്. പ്രദേശത്ത് വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. ഇടിച്ച ലോറി നിര്‍ത്താതെ പോയി. റോഡിലേക്ക് വൈദ്യുതി തൂണും ലൈനും തൂങ്ങി നിന്നത് ഗതാഗത തടസ്സത്തിനും കാരണമായി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍