OPEN NEWSER

Friday 14. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

നടീല്‍ വസ്തുക്കളുടെ വിതരണോദ്ഘാടനം രാഹുല്‍ഗാന്ധി എം.പി നിര്‍വ്വഹിച്ചു

  • S.Batheri
28 Jan 2021

അമ്പലവയല്‍: അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടന്നു വരുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ അഖിലേന്ത്യ സംയോജിത ഗവേഷണ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പട്ടികജാതി വിഭാഗത്തിലെ കര്‍ഷകര്‍ക്കുള്ള നടീല്‍ വസ്തുക്കളുടെ വിതരണോദ്ഘാടനം രാഹുല്‍ഗാന്ധി എം.പി നിര്‍വ്വഹിച്ചു. സുഗന്ധ വ്യജ്ഞന വിളകളുടെ മൂല്യവര്‍ധന സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും, മികച്ച വിപണനം ഉറപ്പാക്കുന്നതിനുമായി ജില്ലയില്‍ സ്‌പൈസസ് പാര്‍ക്ക് സ്ഥാപിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് രാഹുല്‍ ഗാന്ധി എം.പി പറഞ്ഞു. കര്‍ഷകര്‍ക്കായി പ്രത്യേക പരിശീലന പരിപാടിയും നടന്നു. 

പുല്‍പ്പള്ളി അംബേദ്കര്‍ കോളനിയില്‍ നിന്നുള്ള 50 ല്‍പ്പരം കര്‍ഷകര്‍ പരിപാടിയില്‍ പങ്കെടുത്തു. ചടങ്ങില്‍ അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ഹഫ്‌സത്ത് അധ്യക്ഷത വഹിച്ചു. ഗവേഷണകേന്ദ്രം മേധാവി ഡോ. കെ. അജിത്കുമാര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ഷമീര്‍, കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റ്ിറ്റിയൂട്ട് ഓഫ് സ്‌പൈസ് ആന്റ് റിസര്‍ച്ച് സെന്റര്‍ പ്രിന്‍സിപ്പള്‍ സയന്റിസ്റ്റ് ഡോ. കെ.എസ്. കൃഷ്ണമൂര്‍ത്തി, പദ്ധതിയുടെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായ അസിസ്റ്റന്റ് പ്രൊഫസര്‍ എന്‍. നജീബ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വണ്ടിക്കടവ് ഉന്നതിക്കാര്‍ താമസിക്കുന്നത് ചോര്‍ന്നൊലിക്കുന്ന വീടുകളില്‍
  • സ്വാതന്ത്ര്യദിനം: പ്ലാസ്റ്റിക് പതാകകളും കൊടി തോരണങ്ങളും ഒഴിവാക്കണമെന്ന് ശുചിത്വ മിഷന്‍
  • തെരുവ് നായ ആക്രമണം: ഒന്നര മാസം പ്രായമുള്ള പശുക്കിടാവിനെ കൊന്നു
  • മാനന്തവാടിയിലും ഇനി 'സ്‌കൂട്ടര്‍ ടാക്‌സി': വേഗത്തിലും കുറഞ്ഞ ചെലവിലും ലക്ഷ്യസ്ഥാനത്തെത്താം !
  • കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു
  • കര്‍ക്കടകവാവുബലി; തിരുനെല്ലിയില്‍ ആയിരങ്ങളെത്തി
  • കര്‍ക്കടകവാവുബലി; തിരുനെല്ലിയില്‍ ആയിരങ്ങളെത്തി
  • ആനവേട്ട കേസ് പ്രതിയുടെ വീട്ടില്‍ മാനിറച്ചിയും തോക്കും കണ്ടെത്തി; നാല് പേര്‍ വനംവകുപ്പിന്റെ പിടിയില്‍
  • ഓപ്പറേഷന്‍ തൂഫാന്‍ ; വാണിജ്യ അളവില്‍ എം.ഡി.എം.എ യുമായി യുവാവും യുവതിയും പിടിയില്‍
  • സംസ്ഥാനത്ത് 264 ഡോക്ടര്‍മാര്‍ക്ക് നിയമനം; വയനാട് ജില്ലയ്ക്ക് ലഭിച്ചത് ഒരാളെ മാത്രം; ആരോഗ്യമേഖലയോട് അവഗണന തുടരുന്നതായി പരാതി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show