വയനാട് സ്വദേശികളായ മൂന്ന് പേര് കടലില്‍ തിരയില്‍പെട്ടു ; ഒരാളെ രക്ഷപ്പെടുത്തി; ഒരാള്‍ മരിച്ചു; ഒരാളെ തിരയുന്നു
കോഴിക്കോട് : കോഴിക്കോട് കോക്ക്പിറ്റ് ഏവിയേഷന്‍ അക്കാദമിയിലെ വിദ്യാര്‍ത്ഥികളായ പനമരം കായക്കുന്ന് പാറമ്മല്‍ പി.എസ് അര്‍ഷാദ് (18), നടവയല്‍ ചിറ്റാലൂര്‍ക്കുന്ന് ഉടന്പ്ലാക്കില് അജയ് (18) എന്നിവരും, ഇവരുടെ കൂടെ ഹോസ്റ്റലില്‍ താമസിച്ചു വന്നിരുന്ന പുല്‍പ്പള്ളി സ്വദേശി ജെറിന് എന്ന വ്യക്തിയുമാണ് കോഴിക്കോട് ബീച്ചില്‍ തിരയില്‍പ്പെട്ടത്. ഇതില്‍ അര്‍ഷാദിനേയും, അജയിയേയും രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചൂവെങ്കിലും അര്‍ഷാദ് മരിക്കുകയായിരുന്നു. അജയ് കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ കൂടെ തിരയില്‍പ്പെട്ട ജെറിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്ന് അവധി ദിവസമായതിനാല്‍ ഹോസ്റ്റലില്‍ നിന്നും മൂവരും ബീച്ചില്‍ പോയപ്പോഴാണ് അപകടം. ആദ്യം മാധ്യമങ്ങള്‍ക്ക് ഔദ്യോഗികമായ ലഭിച്ച വിവരം ജെറിനാണ് മരിച്ചതെന്നാണ്. എന്നാല്‍ പിന്നീട് കോളേജ് അധികൃതര്‍ മരിച്ചത് അര്‍ഷാദാണെന്നും, കാണാതായത് ജെറിനെയാണെന്നും സ്ഥിരീകരിക്കുകയായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍