പ്രതിഷേധ സംഗമം നടത്തി
പുല്‍പ്പള്ളി: ഡല്‍ഹിയില്‍ നടക്കുന്ന ദില്ലി ചലോ കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി ടൗണില്‍ പ്രതിഷേധ സംഗമം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജോര്‍ജ് കൊല്ലിയില്‍ അദ്ധ്യക്ഷത വഹിച്ചു. ഒ.ഐ.ഒ.പി സംസ്ഥന പ്രസിഡണ്ട് സൈമണ്‍ പൗലോസ് മുഖ്യ പ്രഭാഷണം നടത്തി. ഇ.എം പൗലോസ്, ഗ്രാമ പഞ്ചായത്തംഗം ജോമറ്റ് കോതവഴിക്കല്‍, ഒ.എം തോമസ്, കെ.എം ബേബി, പി.വി വര്‍ഗിസ്, എ.ആര്‍ കൃഷ്ണന്‍ക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍