പാതിരിപ്പാലം ഹൈവേ കവര്‍ച്ചാശ്രമം; ഒരാള്‍ അറസ്റ്റില്‍
മീനങ്ങാടി: മീനങ്ങാടി പാതിരിപ്പാലം വെച്ചു മൈസൂരില്‍ നിന്നും പണവുമായി വരികയായിരുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശികളായ കാര്‍ യാത്രക്കാരെ ദേശീയപാതയില്‍ മിനി ലോറി റോഡിന് കുറുകെ ഇട്ട് തടസം ഉണ്ടാക്കി വാഹനം തല്ലി തകര്‍ത്ത് പണം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച 15 അംഗ കുഴല്‍പണ കവര്‍ച്ച ക്വട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്ന ഒരാളെ മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.കെ.എല്‍ .17.ഏ.3199 നമ്പര്‍ ടെമ്പോ ട്രാവലര്‍ ഉടമയായ തൃശ്ശൂര്‍ വരാന്തപ്പള്ളി സ്വദേശിയായ നൊട്ടപ്പള്ളി വീട്ടില്‍ സിനീഷ് (32) ആണ് അറസ്റ്റിലായത്.
ഉദ്യോഗസ്ഥനായ മീനങ്ങാടി ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ ഷെരീഫിന്റെ നേതൃതത്തിലുള്ള സംഘം തൃശ്ശൂരില്‍ നിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തു മീനങ്ങാടി സ്‌റ്റേഷനില്‍ കൊണ്ടുവന്നത്. കവര്‍ച്ചയ്ക് വേണ്ടി ഉപോയോഗിച്ച ടെമ്പോട്രാവലറിന്റെ ഉടമയാണ് ഇയ്യാള്‍. മീനങ്ങാടി പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ഹരീഷ് , സിപി.ഓ മാരായ യൂനീസ് , സുനീഷ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാവുമെന്നും കവര്‍ച്ചയ്ക്ക് ഉപയോഗിച്ച മറ്റ്വാഹനങ്ങള്‍ ഉടന്‍ തന്നെ പിടികൂടുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍