ഓട്ടോറിക്ഷകളും, കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരത്തില്‍ എസ്.കെ. എം. കെ. സ്‌കൂളിന് സമീപം രണ്ട് ഓട്ടോറിക്ഷകളും ഒരു കാറും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകളടക്കം മൂന്ന് പേര്‍ക്ക് പരിക്ക്. ഇവരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്‍പ്പറ്റ ചുഴലി പൂന്തല മുഹമ്മദ് (46) ആണ് പരിക്കേറ്റ ഒരാള്‍. സഹയാത്രികരായ രണ്ട് സ്ത്രീകള്‍ക്ക് നിസാര പരിക്കുണ്ട്.രാവിലെ 10 മണിക്കാണ് അപകടം നടന്നത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍