പൂങ്കാവനം പദ്ധതി തുടങ്ങി
ബത്തേരി: അന്താരാഷ്ട്ര പഴംപച്ചക്കറി വര്‍ഷാചരണ ത്തോടനുബന്ധിച്ച് വയനാട് ഡയറ്റില്‍ പുതുവര്‍ഷം പൂങ്കാവനം പരിപാടിക്ക് തുടക്കമായി.ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം സുല്‍ത്താന്‍ബത്തേരി നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.കെ രമേശ് ഫലവൃക്ഷതൈകള്‍ നട്ട് നിര്‍വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.ടി.കെ അബ്ബാസ് അലി അധ്യക്ഷത വഹിച്ചു.കൗണ്‍സിലര്‍ ടോം ജോസ്, പി.റ്റി.എ പ്രസിഡന്റ് ഇ .കെ ശശിധരന് ,ഡയറ്റ് സീനിയര്‍ ലക്ചറര്‍ കെ.എം സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍