ഐക്യദാര്‍ഢ്യ പ്രകടനവും പ്രതിഷേധ ജ്വാലയും നടത്തി
ബത്തേരി : അന്നം തരുന്ന കര്‍ഷകരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ടൗണില്‍ പ്രകടനവും വയറു നിറയ്ക്കുന്നവന്റെ കണ്ണ് നിറയ്ക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ ബില്ലിനെതിരെ, പുതുവര്‍ഷ രാവില്‍ യൂത്ത് കോണ്‍ഗ്രസ്സ് സുല്‍ത്താന്‍ ബത്തേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി ജങ്ഷനില്‍ പ്രതിഷേധ ജ്വാല തീര്‍ത്തു. പരിപാടിക്ക് മണ്ഡലം പ്രസിഡന്റ് വി.എം യൂനുസ് അലി, സഫീര്‍ പഴേരി, വൈ. രഞ്ജിത്ത്, സതീഷ്, ജോഷി വേങ്ങൂര്‍, വിനോദ് വേങ്ങൂര്‍, ആഷിഖ്, ഷംസു പൂക്കിലാട്ട്, ബിജിന് ബിജു എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍