ബൈക്കപകടത്തില്‍ യുവാവ് മരിച്ചു

മാനന്തവാടി: മാനന്തവാടി വള്ളിയൂര്‍ക്കാവ് അഗ്‌നിശമന കാര്യാലയത്തിന് സമീപം കാറും ബൈക്കും ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. മാനന്തവാടി പെയിന്റ് ഹൗസ് ജീവനക്കാരനും, ചെറുകാട്ടൂര്‍ അമലനഗര്‍ നടുത്തറപ്പില്‍ സെബാസ്റ്റ്യന്‍ മേരി ദമ്പതികളുടെ മകനുമായ നോബിന്‍ (31) ആണ് മരിച്ചത്. ഇന്ന് രാവിലെ കടയിലേക്ക് വരുന്ന വഴിയായിരുന്നു അപകടം. കാറില്‍ തട്ടിയ ശേഷം നിലത്തു വീണ നോബിന്റെ തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. യാത്ര മധ്യേ ഗുരുതരാവസ്ഥയിലായതോടെ മേപ്പാടി വിംസ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലെത്തിച്ചുവെങ്കിലും നോബിന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. സിബിന്‍ ഏക സഹോദരനാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍