വ്യാപാരഭവന് കോംപ്ലക്സിന്റെ തറക്കല്ലിടല്‍ കര്‍മ്മം നടത്തി
പുല്‍പ്പള്ളി : വ്യാപാരി വ്യവസായി ഏകോപന സമിതി പുല്‍പ്പള്ളി യൂണിറ്റ് പുതുതായി നിര്‍മ്മിക്കുന്ന വ്യാപാരഭവന് കോംപ്ലക്സിന്റെ തറക്കല്ലിടല്‍ കര്‍മ്മം വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡണ്ട് കെ.കെ.വാസുദേവന്‍ നിര്‍വഹിച്ചു. അയ്യായിരം സ്ക്വയര്‍ഫീറ്റ് വലിപ്പമുള്ള ഓഡിറ്റോറിയം അടക്കമുള്ള അതിവിശാലമായ വ്യാപാരഭവന് ഷോപ്പിംഗ് കോംപ്ലക്സിനാണ് തറക്കല്ലിട്ടത്. താങ്ങാനാവാത്ത ഓഡിറ്റോറിയത്തിന്റെ ചിലവുകള്‍ കണക്കിലെടുത്ത് വ്യാപാരി സമൂഹത്തിന് കൂടാതെ,കുറഞ്ഞ വരുമാനക്കാര്‍ക്ക് കൂടി മിതമായ നിരക്കില്‍ കല്യാണം മുതലായ ചടങ്ങുകള്‍ക്ക് ഓഡിറ്റോറിയ സംവിധാനങ്ങള്‍ പ്രാപ്യമാക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് വ്യാപാര ഭവന് ഓഡിറ്റോറിയം നിര്‍മ്മിക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. പുല്‍പ്പള്ളി യൂണിറ്റ് പ്രസിഡന്റ് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ചു അജിമോന്.കെ.എസ്, ബാബു.ഇ ടി ബേബി.പി.സി,ജോസഫ്.കെ, കെ.കെ.അബ്രഹാം,മുഹമ്മദ്. ഇ.കെ,കെ.എ.ജയകുമാര്‍, പി സി ടോമി, വേണുഗോപാല്‍, റഫീഖ്.കെ.വി., അനന്തന്.കെ.കെ, പി.വിജോസഫ്,പൈലി പി.എം, പി.ആര്.വിജയന്, സി.പി.വര്‍ഗീസ്,ബാബു രാജേഷ്,അജേഷ് സുപ്രിയ, കെ എ.സ്കറിയ,ഷാജിമോന്‍, പ്രഭാകരന്,സജി വര്‍ഗീസ്, സുനില്‍ ജോര്‍ജ്, കെ എ സുധാകരന്,വികാസ് ജോസഫ് സി എം രാഘവന്, എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍