നിര്‍ത്തിയിട്ട ടിപ്പറിന് പിന്നില്‍ സ്‌കൂട്ടറിടിച്ച് ഒരാള്‍ മരണപ്പെട്ടു

മുട്ടില്‍: മുട്ടില്‍ വ്യവസായ ഓഫീസിന് സമീപം റോഡില്‍ നിര്‍ത്തിയിട്ട ടിപ്പറിന് പിറകില്‍ സ്‌കൂട്ടറിടിച്ച് ഒരാള്‍ മരിച്ചു. മുട്ടില്‍ സ്വദേശിയും പറളിക്കുന്ന് താമസിച്ചു വരുന്നതുമായ പഞ്ചാര ഷക്കീര്‍ (33) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. പഞ്ചാര ഇബ്രാഹിമിന്റേയും, ഖദീജയുടേയും മകനാണ് ഷക്കീര്‍. വേണ്ടത്ര മുന്നറിയിപ്പ് സംവിധാനമൊരുക്കാതെയാണ് ടിപ്പര്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്നതെന്നും, ഇതാണ് അപകടത്തിന് വഴിയൊരുക്കിയതെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.ഷമീര്‍,സഫിയ,നസീമ എന്നിവര്‍ സഹോദരങ്ങളാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍