മുത്തങ്ങയില്‍ പിടികൂടിയത് 110 കിലോ കഞ്ചാവ് ; പ്രതികളെ അറസ്റ്റ് ചെയ്തു
മുത്തങ്ങ: സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി അനികുമാറിന്റെ നേതൃത്വത്തില്‍ മുത്തങ്ങ കല്ലൂര്‍ ഭാഗത്തു വച്ചു പിടികൂടിയത് 110 കിലോ കഞ്ചാവ്. കഞ്ചാവ് കടത്തിയ തിരുവമ്പാടി കൂടരഞ്ഞി മുടക്കാലില്‍ വീട്ടില്‍ ഹാബിദ് (23), കൂടരഞ്ഞി ചെറ്റാലിമരയ്ക്കാര് വീട് സ്വാലിഹ് (25) എന്നിവരെ അറസ്റ്റ് ചെയ്തു. സംഘത്തില്‍ വേറെയും കണ്ണികളുള്ളതായി സൂചനയുണ്ട്. ഇന്നലെ നടത്തിയ വാഹന പരിശോധനയില്‍ കെ.എല്‍.11. ബി.എസ് 2637 നമ്പര്‍ ഭാരത് ബെന്‍സ് ലോറിയില്‍ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍