ബി.എസ്.എഫ് ജവാന് മരിച്ചു
പുല്‍പ്പള്ളി: ശശിമല പുല്ലാട്ടു കുന്നേല്‍ നാരായണന്റെയും, പരേതയായ ഓമനയുടേയും മകന് സ്വരാജ് 35 ആണ് മരിച്ചത്. ഛത്തീസ്ഗഡില്‍ വെച്ച് മരിച്ചതായാണ് ബിഎസ്എഫ് അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും. 18 വര്‍ഷമായി ബി.എസ്.എഫില്‍ ജോലി ചെയ്യുന്ന സ്വരാജ് ഒരു മാസം മുമ്പ് നാട്ടില്‍ വന്ന് മടങ്ങിയതായിരുന്നു. ഭാര്യ: സൗമ്യ. മക്കള്‍: അക്ഷര, ആദി ദേവ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍