2 കിലോഗ്രാം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ വെച്ച് വാഹന പരിശോധനയ്ക്കിടെ കാറില്‍ കടത്തുകയായിരുന്ന 2 കിലോഗ്രാം കഞ്ചാവ് പടികൂടി. മൈസൂരില്‍ നിന്നും മലപ്പുറം എടപ്പാളിലേക്ക് കെ.എല്‍ 52 കെ 1381 കാറില്‍ കടത്തിക്കൊണ്ടുവരുകയായിരുന്നു കഞ്ചാവ്. കഞ്ചാവ് കടത്തിയ മലപ്പുറം പൊന്നാനി എടപ്പാള്‍ നാലകത്ത് വീട്ടില്‍ കെ.ഫക്രുദ്ദീന്‍ (25),പൊന്നാനി വട്ടക്കുളം മഠത്തില്‍ വീട്ടില്‍ ഷഹബാസ് മുര്‍ഷിദ് എം.വി (24) എന്നിവര്‍ക്കെതിരെ എന്‍.ഡി.പി.എസ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തു.എക്സൈസ് ഇന്‍സ്പെക്ടര്‍ വി.കെ മണികണ്ഠന്, പ്രിവന്റീവ് ഒഫീസര്‍മാരായ എം.ബി ഹരിദാസന്, കെ.കെ അജയകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സി.സുരേഷ്, അമല്‍ദേവ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍