650 ലിറ്റര്‍ വാഷും, വാറ്റുപകരണങ്ങളും കണ്ടെടുത്തു
ബത്തേരി: സുല്‍ത്താന്‍ ബത്തേരി എക്സൈസ് റെയിഞ്ച് പ്രിവന്റീവ് ഓഫീസര്‍ എന്‍ രാധാകൃഷ്ണനും സംഘവും ഇരുളം വാകേരി വട്ടത്താനിയില്‍ റബര്‍ തോട്ടത്തില്‍ നടത്തിയ പരിശോധനയില്‍ പൊന്തക്കാട്ടില്‍ ഒളിപ്പിച്ച നിലയില്‍ 650 ലിറ്റര്‍ വാഷും, വാറ്റുപകരണങ്ങളും കണ്ടെടുത്തു. പ്രതികളെ കുറിച്ച് അന്വേഷണം നടത്തി വരുന്നതായി എക്സൈസ് അധികൃതര്‍ വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിന്റേയും, ക്രിസ്തുമസ് പുതുവത്സര സ്പെഷ്യല്‍ െ്രെഡവിന്റെയും ഭാഗമായി വ്യാജമദ്യത്തിന്റെ ഉല്പാദനവും വിപണനവും തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വാഷും വാറ്റു ഉപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചത്.പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ പി ഷാജി, കെ ജി ശശികുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പി ആര് വിനോദ്, മനോജ് കുമാര്‍, പി കെ ജ്യോതിസ് മാത്യൂ െ്രെഡവര്‍ അന്‍വര്‍ സാദത്ത് എന്നിവര്‍ പങ്കെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍