OPEN NEWSER

Monday 12. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കുറുമ്പാലക്കോട്ടയിലേക്കുള്ള സന്ദര്‍ശന വിലക്ക് പിന്‍വലിക്കണം :  ജനകീയ ആക്ഷന്‍ കമ്മിറ്റി 

  • Kalpetta
24 Nov 2020

 

കോട്ടത്തറ: യാതൊരു മുന്നറിയിപ്പുമില്ലാതെ കുറുമ്പാലക്കോട്ടയില്‍ സന്ദര്‍ശക വിലക്ക് ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിക്കണമെന്ന് പ്രദേശത്ത് ചേര്‍ന്ന ജനകീയ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്‍ക്കു പുറമേ അന്യസംസ്ഥാനങ്ങളില്‍ നിന്നും ഇവിടെ ടൂറിസ്റ്റുകളെത്തുന്നുണ്ട്. ജില്ലാ കലക്ടറുടെ നിരോധന ഉത്തരവറിയാതെ ഇവിടെ എത്തിയ നിരവധി പേര്‍ക്കെതിരെ കമ്പളക്കാട് പോലീസ് കേസ്സെടുത്തതായി ആക്ഷന്‍ കമ്മിറ്റി പറഞ്ഞു.  കുറുമ്പാലകോട്ട ടൂറിസത്തെ തകര്‍ക്കാനുള്ള ചില തല്‍പരകക്ഷികളുടെ ശ്രമത്തിന്റെ ഭാഗമായാണ് ഈ നിരോധനമെന്ന് സംശയിക്കുന്നതായും, ആവശ്യമായ പോലീസ് നിരീക്ഷണമടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി കുറുമ്പാലക്കാട്ട ടൂറിസത്തെ സംരക്ഷിക്കന്നതിന് പകരം വിലക്കേര്‍പെടുത്തിയ നടപടി ശരിയല്ലെന്നും ആക്ഷന്‍ കമ്മിറ്റി പ്രസ്താവിച്ചു. 

പ്രദേശത്തേ നിരവധി പാവങ്ങള്‍ക്ക് ഉപജീവനമാര്‍ഗ്ഗം കൂടിയാണ് വിലക്കിലൂടെ ഇല്ലാതായത്. ചെറുകിട ചായ കച്ചവടക്കാര്‍ മുതല്‍ഒട്ടേറേ പേരുടേ ജീവിതമാര്‍ഗ്ഗം കൂടിയാണ് നഷ്ടമാകുന്നത്. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം പുനപരിശോധിച്ച് കുറുമ്പാലക്കോട്ടയിലേ ടൂറിസം വിലക്ക് എത്രയും പെട്ടെന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭത്തിനറങ്ങുകയാണ് നാട്ടുകാര്‍. ഇതിനായ് ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. യോഗത്തില്‍ കെ.പി. പാപ്പച്ചന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി. പാപ്പച്ചന്‍ (ചെയര്‍മാന്‍) ഷാജു വി.എം (ജനറല്‍ കണ്‍വീനര്‍) ജില്‍ജോ നെടുമല ( സിക്രട്ടറി) തങ്കച്ചന്‍ പി.(ട്രഷറര്‍) എന്നിവരേ ഭാരവാഹികളായി തിരഞ്ഞെടുത്തു

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക്‌നേരെ നഗ്‌നതാ പ്രദര്‍ശനം; യുവാവിന് തടവും പിഴയും
  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ബത്തേരി ബീനാച്ചിയില്‍ ട്രാവലര്‍ ലോറിയിലിടിച്ച് മറിഞ്ഞു; രണ്ട് മരണം, വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
  • കനറാ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പ്; അപ്രൈസര്‍ അറസ്റ്റില്‍
  • എറണാകുളത്ത് വാഹനാപകടത്തില്‍ മടക്കിമല സ്വദേശിനി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു
  • സോഫയ്ക്കുള്ളില്‍ നിന്നും അണലിയെ പിടികൂടി
  • ഹെല്‍ത്തി വയനാട്: ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരുടെ യോഗം ചേര്‍ന്നു; യോഗം കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show