OPEN NEWSER

Sunday 06. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അലോക് ഷാന്  ജില്ലാ ഭരണകൂടത്തിന്റെ  ആദരം

  • Kalpetta
23 Nov 2020

കല്‍പ്പറ്റ:  ഇന്ത്യന്‍ സ്‌പെയ്‌സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ) ദേശീയ അടിസ്ഥാനത്തില്‍ നടത്തിയ ചിത്രരചനാ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ ചീങ്ങേരി സെന്റ് മേരീസ് എ.യു.പി. സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ അലോക് ഷാനെ വയനാട് ജില്ലാ ഭരണകൂടം ആദരിച്ചു. കളക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള ജില്ലാ ഭരണകൂടത്തിന്റെ ഉപഹാരം അലോക് ഷാന് നല്‍കി. എ.ഡി.എം കെ.അജീഷ്, ഡെപ്യൂട്ടി കലക്ടര്‍ എന്‍.ഐ ഷാജു, ഫിനാന്‍സ് ഓഫീസര്‍  എ.കെ ദിനേശന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.ദേശീയ തലത്തില്‍ 204,631 മത്സരാര്‍ത്ഥികളാണ് ബഹിരാകാശത്ത് നിന്നുള്ള ഭൂമിയിലെ കാഴ്ച എന്ന വിഷയത്തില്‍ നടന്ന ചിത്രരചനാ മത്സരത്തില്‍ പങ്കെടുത്തത്. ചിത്രകല അഭ്യസിച്ചിട്ടില്ലെങ്കിലും ചിത്രകലയില്‍  സ്വയം നടത്തിയ പരീക്ഷണങ്ങളാണ് ചെറു പ്രായത്തില്‍ തന്നെ ദേശീയതലത്തിലുള്ള ബഹുമതിക്ക് അലോക് ഷാനെ അര്‍ഹനാക്കിയത്. കാരാപ്പുഴ ഇരിശേരി തോട്ടത്തില്‍ കെ.പി. ഷാജുവിന്റെയും മീനങ്ങാടി ഗവണ്‍മെന്റ് സ്‌കൂളിലെ അധ്യാപികയായ അനില ഷാജുവിന്റെയും മകനാണ്. അഭിനന്ദ ഷാജുവാണ് സഹോദരി.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show