അഹ്സനയ്ക്ക് ഒന്നാം സ്ഥാനം
മീനങ്ങാടി: കേരള സര്‍വകലാശാല യു.ജി.സി നെഹ്റു സ്റ്റഡി സെന്ററും, പൊളിറ്റിക്കല്‍ സയന്‍സ് പഠന വകുപ്പും ചേര്‍ന്ന് അഖിലേന്ത്യാതലത്തില്‍ സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സരത്തില്‍ പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി കെ.അഹ്സന ഒന്നാം സ്ഥാനം നേടി.'നവഭാരത നിര്‍മാണത്തില്‍ നെഹ്റുവിന്റെ പങ്ക് ' എന്നതായിരുന്നു മത്സര വിഷയം.മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകരായ ഡോ.ബാവ കെ.പാലുകുന്നിന്റെയും, റജീന ബക്കറിന്റെയും മകളാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍