പുല്‍പ്പള്ളി കൃഷിഭവന് മുന്നില്‍ നില്‍പ്പ് സമരം നടത്തി.
പുല്‍പ്പള്ളി: വയനാടന്‍ നേന്ത്രക്കായുടെ തറവില പുതുക്കി നിശ്ചയിക്കുക, കാടും നാടും വേര്‍തിരിക്കുക,കൃഷികള്‍ നശിപ്പിക്കുന്ന വന്യജീവികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുക,കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വയനാടിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വയനാട് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ പുല്‍പ്പള്ളി കൃഷിഭവന് മുന്നില്‍ നില്‍പ്പ് സമരം നടത്തി.വയനാട് സംരക്ഷണ സമിതി കണ്‍വീനര്‍ പി.എം ജോയി സമരം ഉദ്ഘാടനം ചെയ്തു.ഫാ.പോള്‍ എടയകൊണ്ടാട്ട് അധ്യക്ഷത വഹിച്ചു. ബാബു നമ്പുടാകം വത്സ ചാക്കൊ , കുഞ്ഞുമോന് വെട്ടുവേലില്‍ , ജോയി മണ്ണാര്‍തോട്ടം, ബേബി കൈനികുടി എന്നിവര്‍ പ്രസംഗിച്ചു. ധര്‍ണ്ണക്ക് മുന്നോടിയായി പ്രകടനവും നടത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍