സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു
പുല്‍പ്പള്ളി:പെരിക്കല്ലൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിന് 2017-18 വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ നിന്നും 31 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച സ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനിലുടെ നിര്‍വഹിച്ചു. വിദ്യാഭ്യാസ മന്ത്രി പ്രെഫ.സി രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു.ധനമന്ത്രി തോമസ് ഐസക്ക് മുഖ്യ പ്രഭാഷണം നടത്തി.മന്ത്രിമാരായ വി.എസ് സുനില്‍കുമാര്‍ ,തിലോത്തമന് ,കടന്നപ്പള്ളി രാമചന്ദ്രന് എന്നിവര്‍ ഓണ്‍ ലൈനിലുടെ ആശംസകള്‍ നേര്‍ന്നു.ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എ ദേവകി ഫലകം അനാഛാദനം ചെയ്തു.ഐ സി ബാലകൃഷ്ണന് എം എല്‍ എ, ജില്ലാ പഞ്ചായത്തംഗങ്ങളായ എ എല്‍ പ്രഭാകരന്, മേഴ്സി ബെന്നി, വി.ജെ തോമസ്, ഷാജി പാല പുളിക്കല്‍, പൊതു വിദ്യഭ്യാസ സെക്രട്ടറി എ ഷാജഹാന്, എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍