ജനവാസ മേഖലയില്‍ കടുവാക്കൂട്ടം ;പൊതുജനം പരിഭ്രാന്തിയില്‍
ബത്തേരി:ബത്തേരി പൂതിക്കാട് മണിച്ചിറ റോഡിന് സമീപം ജനവാസ മേഖലയില്‍ കടുവാക്കൂട്ടമിറങ്ങി. ഇന്ന് രാവിലെ 11 മണിയോടെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് കടുവയേയും രണ്ട് കുട്ടികളേയും കണ്ടെത്തിയത്. തുടര്‍ന്ന് വനം വകുപ്പ് , പോലീസ്, ജനപ്രതിനിധികളും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. പൊതുജനം ജാഗ്രത പാലിക്കാന്‍ പോലീസ് ഉച്ചഭാഷിണിയിലൂടെ സന്ദേശവും നല്കി വരുന്നുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍