ബിന്ദു പ്രകാശിനെ അനുമോദിച്ചു
പുല്‍പ്പള്ളി:ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ 5 വര്‍ഷക്കാലം ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കിയ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശിനെ വയനാട് സിറ്റി ക്ലബ്ബിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു.ഉപഹാര സമര്‍പ്പണവും ഇതോടൊപ്പം നടന്നു.കായികാധ്യാപകന് പി.എ ഡീവന്‍സ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.സി.ഡി ബാബു അധ്യക്ഷത വഹിച്ചു.ബേബി കൈനിക്കുടി,ബെന്നി മാത്യു,എം വി ബാബു എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍