വീടിന് സമീപം ബോംബിന് സമാനമായ വസ്തു കണ്ടെത്തി; ഭീതിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് പ്രാഥമിക നിഗമനം
മീനങ്ങാടി:ചെണ്ണാളി വാരപ്പെട്ടി ഷാജിയുടെ വീടിന്റെ മുമ്പിലാണ്പൈപ്പ് ബോംബിന്റെ മാതൃകയിലുള്ള വസ്തു കണ്ടത്. ഇന്ന് രാവിലെയാണ് വ്യാപാരിയും കര്‍ഷകനുമായ ഷാജിയുടെ വീടിന്റെ മതിലിനു സമീപം സമ്മാന പൊതിയുടെ രൂപത്തില്‍ പൈപ്പ് ബോംബിന്റെ മാതൃക കണ്ടെത്തിയത്. മതിലില്‍ നിന്നെ കൊലപ്പെടുത്തും എന്ന ഭീഷണി കുറിപ്പും ഉണ്ടായിരുന്നു.പി.വി.സി പൈപ്പിനുള്ളില്‍ ബാറ്ററിയും എല്‍ഇഡി ബള്‍ബും ഘടിപ്പിച്ച വസ്തുവാണ് കണ്ടെടുത്തത്. മീനങ്ങാടി പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഭയപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നാണ് സംശയിക്കുന്നതെന്നും, കോഴിക്കോട് നിന്നും വിദഗ്ധ സംഘം എത്തി പരിശോധിച്ചതിന് ശേഷം തുടര്‍നടപടി ആരംഭിക്കുമെന്നും മീനങ്ങാടി സി.ഐ.അബ്ദുള്‍ ഷെരീഫ് പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍