OPEN NEWSER

Saturday 19. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സമുദായ സംവരണമല്ല സാമ്പത്തിക സംവരണമാണ് വേണ്ടത്: കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപത .

  • Mananthavadi
29 Oct 2020

മാനന്തവാടി:കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തും പി.എസ്.സി നിയമനങ്ങളിലും 10% സാമ്പത്തിക സംവരണം നടപ്പിലാക്കിയതിനെ എതിര്‍ക്കുന്ന പ്രത്യേക വിഭാഗങ്ങളുടെ നിലപാടുകളെ കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപ തസമിതി അപലപിച്ചു.കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമം സംസ്ഥാനത്ത് നടപ്പിലാക്കാന്‍ തടസ്സം നില്‍ക്കുന്നവരുടെ ഇരട്ടത്താപ്പുനയം വ്യക്തമാണെന്നും ന്യൂനപക്ഷ അവകാശങ്ങള്‍ കണക്ക് പറഞ്ഞ് 80 ശതമാനവും സ്വന്തം വരുതിയിലാക്കിയ നിലപാടുകള്‍ പുനഃപരിശോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.ഏറെ വര്‍ഷങ്ങളുടെ ശബ്ദങ്ങളുടെ ഫലമായിട്ടാണ് സംവരണേതരവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം ലഭിച്ചത്.സര്‍ക്കാരുകള്‍ സാമൂഹിക നീതി നടപ്പിലാക്കിയതിന്റെ പേരില്‍ സംഘടിത സമുദായക ശക്തികള്‍ അകാരണമായി എതിര്‍ക്കുന്നത് പ്രതിഷേധാര്‍ഹമാണ്.നിലവില്‍ സംവരണാനുകൂല്യം പറ്റുന്നവര്‍ക്ക് ഒരു കുറവും വരുത്താതെയാണ് നിയമം നടപ്പിലാക്കിയത്. മതേതരത്വത്തെക്കുറിച്ച് കവല പ്രസംഗം നടത്തുന്നവര്‍ ഓര്‍മ്മിക്കണം ഈ നാട് എല്ലാ ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതാണെന്നും ഉള്‍കൊള്ളേണ്ടതാണെന്നും. ചില രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും ചില സമുദായങ്ങളെ തങ്ങളുടെ വോട്ട് ബാങ്കായി കരുതി അവരുടെ ആവശ്യങ്ങള്‍ക്കു മാത്രം വഴങ്ങി മുന്നോട്ടു പോകുന്ന രീതി സമൂഹത്തിനു ഗുണകരമാകില്ലെന്നും രൂപത സമിതി അഭിപ്രായപ്പെട്ടു. രൂപത സമിതിയുടെ അടിയന്തിര യോഗം ഡയറകര്‍ ഫാ.ആന്റോ മമ്പള്ളി ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ഡോ.കെ.പി.സാജു അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി വര്‍ക്കി നിരപ്പേല്‍ വിഷയാവതരണം നടത്തി.ജോര്‍ജുകുട്ടി വിലങ്ങപ്പാറ, സൈമണ്‍ ആനപ്പാറ, അഡ്വ.ഗ്ലാഡിസ് ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സ്‌കൂളിലെ റാഗിങ്; ആറുപേര്‍ക്ക് സസ്‌പെന്‍ഷന്‍
  • പുതിയ വില്ലേജിലെ പുതിയ വീടിനായി കണ്ണും നട്ട് നീലി; നീലിയും കുടുംബവും ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
  • ദുരന്തബാധിത പ്രദേശത്തെ ഉന്നതിക്കാര്‍ക്ക് പുതിയ വില്ലേജില്‍ വീട് ഒരുക്കും ;13 കുടുംബങ്ങളിലെ 57 പേര്‍ക്ക് സ്വപ്നഭവനം ഒരുങ്ങും
  • കര്‍ഷക കടാശ്വാസ കമ്മീഷന്‍ അദാലത്ത്; 2.30 കോടി അനുവദിച്ചു; കടാശ്വാസം 284 പേര്‍ക്ക്
  • വയനാട് ജില്ലാ ഹോമിയോ ആശുപത്രിയ്ക്ക് ആയുഷ് കായകല്‍പ്പ് പുരസ്‌കാരം
  • പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിംങ്ങിനിരയാക്കിയ സംഭവം: അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു
  • ബാണാസുര അണക്കെട്ടില്‍ റെഡ് അലര്‍ട്ട്.
  • യുവാവിനെ മാരകായുധം കൊണ്ട് പരിക്കേല്‍പ്പിച്ച സംഭവം: ഒളിവിലായിരുന്ന ഒരാള്‍ കൂടി അറസ്റ്റില്‍
  • വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട്; ജാഗ്രത പാലിക്കണം
  • കടമാന്‍തോട് പദ്ധതി; അനുകൂലിച്ചും എതിര്‍ത്തും ജനം.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show