സ്വകാര്യ കെട്ടിട പരിസരത്ത് സൂക്ഷിച്ച രണ്ട് കിലോ കഞ്ചാവ് പിടികൂടി
ബത്തേരി:രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസ് സ്റ്റേഷന് എസ്.ഐ കെ.എന്‍ കുമാരനും സംഘവും നടത്തിയ പരിശോധനയില്‍ സ്വകാര്യ കെട്ടിടത്തിന്റെ പരിസരത്ത് സൂക്ഷിച്ച 2 കിലോ 100 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ബത്തേരി താലൂക്ക് ഹോസ്പിറ്റല്‍ റോഡിലെ കെട്ടിടത്തിന്റെ പരിസരത്തുനിന്നുമാണ് രഹസ്യമായി സൂക്ഷിച്ചു വെച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തത്..പ്രതികളെ കുറിച്ച് അന്വേഷണം നടത്തി വരുന്നതായി പോലീസ് വ്യക്തമാക്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍