OPEN NEWSER

Saturday 17. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

തോണി സര്‍വീസ് പുനരാരംഭിച്ചു

  • S.Batheri
22 Oct 2020

പുല്‍പ്പള്ളി:കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ബൈരക്കുപ്പയിലേയും മരക്കടവിലേയും തോണിസര്‍വീസ് പുനരാരംഭിക്കാന്‍ നടപടിയായി.കോവിഡിനെ തുടര്‍ന്ന് കേരള കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന കബനി നദിയിലൂടെയുള്ള തോണി സര്‍വീസ് പൂര്‍ണ്ണമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. ബൈരക്കുപ്പ, മരക്കടവ് കടവുകളിലായി ഇരുപത്തഞ്ചോളം തോണികളായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടും തോണിസര്‍വീസ് ആരംഭിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് തോണിക്കാര്‍ മുള്ളന്‍കൊല്ലി, ബൈരക്കുപ്പ പഞ്ചായത്തുകളിലും ഉള്‍പ്പടെ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തോണിസര്‍വീസ് പുനരാരംഭിക്കാന്‍ നടപടിയായത്. 

ഒരോ തോണിയിലും സാമൂഹിക അകലം പാലിച്ച് അഞ്ച് യാത്രക്കാരെ കയറ്റാമെന്നാണ് നിര്‍ദ്ദേശം. മാര്‍ച്ച് 17നായിരുന്നു തോണിസര്‍വീസ് നിര്‍ത്തിവച്ചത്. സര്‍വീസ് പുനരാരംഭിച്ചതോടെ ബൈരക്കുപ്പ മച്ചൂര്‍ പ്രദേശങ്ങളിലുള്ളവര്‍ക്ക് തൊഴിലിനും കൃഷിപ്പണികള്‍ക്കും മറ്റും പുല്‍പ്പള്ളി മുള്ളന്‍കൊല്ലി മേഖലയിലേക്ക് എത്തുന്നതിന് എളുപ്പമായി.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നിരപരാധിയെന്ന് തെളിഞ്ഞു; ഒടുവില്‍ ഫിലോമിനക്ക് മോചനം
  • മുസ്‌ലിം യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം; ആവേശക്കടലായി മാനന്തവാടി; നഗരവീഥികളെ ഹരിതാഭമാക്കി യുവജന റാലി
  • മോദിയുടെ ഇസ്രായേല്‍ സ്‌നേഹം ഇന്ത്യന്‍ മൗലികതക്കെതിര്: മന്ത്രി കെ.എം ഷാജി
  • വയനാട് ജില്ലയില്‍ നവീകരിച്ച 16 അങ്കണവാടികള്‍ നാടിന് സമര്‍പ്പിച്ചു
  • വയനാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ക്വാറികള്‍ മണ്ണ് നീക്കം ചെയ്യല്‍ പ്രവര്‍ത്തികള്‍ക്ക് നിയന്ത്രണം
  • സൈബര്‍ സുരക്ഷ ബോധവല്‍ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു
  • ഭക്ഷ്യ കമ്മീഷന്‍ അംഗം ഉന്നതികള്‍ സന്ദര്‍ശിച്ചു
  • രാജ്യത്തെ ആദ്യ മൃഗസംരക്ഷണ ദുരിതാശ്വാസ കേന്ദ്രം വയനാട് ജില്ലയില്‍ യാഥാര്‍ത്ഥ്യമാകുന്നു
  • ടൗണ്‍ഷിപ്പ്: രണ്ടാംഘട്ടത്തിലെ 149 വീടുകള്‍ പൂര്‍ത്തിയാവുന്നു
  • വിദേശ പഴവര്‍ഗ കൃഷി കാര്‍ഷിക സാമ്പത്തിക വിപ്ലവത്തിന് വഴിയൊരുക്കും: മന്ത്രി ടി. സിദ്ദീഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show