കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ മോഷണം പോയതായി പരാതി
വാളാട്:നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ നിന്നും നിര്‍മ്മാണ സാമഗ്രികള്‍ മോഷണം പോയ യതായി ഉടമ പോലീസില്‍ പരാതി നല്കി. വാളാട് കെ.വൈ. കണ്സ്ട്രഷന് ഉടമ കെ.സന്തോഷാണ് തന്റെ നിര്‍മാണ ഉപകരണങ്ങള്‍ മോഷണം പോയതായി പരാതി നല്‍കിയത്.വാളാട് ടൗണില്‍ നിര്‍മ്മാണത്തിലുള്ള കെട്ടിടത്തില്‍ നിന്നും 200 ഷീറ്റുകള്‍,50 ജാക്കികള്‍,30 സ്പാന്‍ എന്നിവയാണ് കാണാതായത്.പരാതിയുടെ അടിസ്ഥാനത്തില്‍ തലപ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍