ജനവാസ മേഖലയില്‍ കടുവയിറങ്ങി ഫാമിലെ പന്നികളെ കൊന്നു തിന്നു
ബത്തേരി:ബത്തേരി വാകേരി രണ്ടാം നമ്പര്‍ പുന്നമറ്റത്തില്‍ പ്രദീപിന്റെ രണ്ട് പന്നികളെയാണ് ഇന്നു പുലര്‍ച്ചെ കടുവ ഫാമില്‍ കയറി കൊന്നു തിന്നത്. ഒരു പന്നിയെ പൂര്‍ണമായും ഭക്ഷിക്കുകയും, മറ്റൊന്നിനെ കൊന്നിടുകയുമായിരുന്നു. ചിതറിയോടിയ പന്നികള്‍ ഫാമിന് പുറത്ത് നില്‍ക്കുന്നത് കണ്ടപ്പോഴാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്. എണ്‍പതോളം പന്നികളുള്ള പ്രദീപ് പത്തുവര്‍ഷമായി ഫാം നടത്തിവരികയാണ്. ഇത്തരത്തില്‍ ഒരു സംഭവം ആദ്യമായിട്ടാണ് നടക്കുന്നതെന്നും പ്രദീപ് പറഞ്ഞു. വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും, സ്ഥലത്ത് ക്യാമറ സ്ഥാപിക്കുകയും ചെയ്തു. തൊട്ടടുത്തുള്ള കോഴി, പശു ഫാം നടത്തുന്നവരും ഇതോടെ ആശങ്കയിലായിരിക്കുകയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍