കോവിഡ് 19 ചികിത്സയിലിരിക്കെ മരണപ്പെട്ടു
മാനന്തവാടി:കോവിഡ് പോസിറ്റീവായ തൊണ്ടര്‍നാട് സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു.കുഞ്ഞോം നീലോം ശ്രീകൃഷ്ണ വിലാസം ശിവദാസന്‍ വൈദ്യര്(73) ആണ് മരിച്ചത്. ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുമായി ഈ മാസം 19ന് മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിലും കൂടുതല്‍ പരിശോധനകള്‍ക്കും വിദഗ്ധ ചികിത്സയ്ക്കുമായി മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജിലും എത്തിക്കുകയായിരുന്നു. അവിടെ വെച്ച് നടത്തിയ കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആവുകയും 20ന് ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. ആരോഗ്യനില കൂടുതല്‍ മോശമായതിനെ തുടര്‍ന്ന് 22 മുതല്‍ വെന്റിലേറ്ററില്‍ ആയിരുന്നു.തുടര്‍ന്ന് ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.ഭാര്യ:രതിക.മക്കള്‍:രഞ്ജിത്ത്,റെജീല,രചനമരുമക്കള്:രാജന്,സുഭാഷ്,മിനി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍