OPEN NEWSER

Monday 12. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പ്രളയക്കിറ്റ് പൂഴ്ത്തിവെച്ചെന്ന ആരോപണം അടിസ്ഥാന രഹിതം:  ഗുണഭോക്താക്കള്‍

  • Mananthavadi
16 Sep 2020

മാനന്തവാടി:2018 ലെ പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്കായി വിതരണം ചെയ്ത പാത്രങ്ങളള്‍പ്പെടെയുള്ള കിറ്റുകള്‍ പഞ്ചാരക്കൊല്ലി തറാട്ട് സാംസ്‌കാരിക നിലയത്തില്‍ പൂഴ്ത്തിവെച്ചതായുള്ള  ആരോപണം തികച്ചു രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്നും ഈ വിഷയത്തില്‍ ഡിവിഷന്‍ കൗണ്‍സിലര്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും പ്രളയക്കിറ്റിന്റെ ഉടമസ്ഥര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തങ്ങള്‍ക്ക് 2018 ല്‍ സര്‍വ്വതും നഷ്ടപ്പെട്ടപ്പോള്‍ പലസംഘടനകളും തന്ന കിറ്റുകള്‍ സൂക്ഷിക്കാന്‍ വീട് പോലുമില്ലാത്തതിനാല്‍ തൊട്ടടുത്ത സാസ്‌കാരിക നിലയത്തില്‍ സൂക്ഷിച്ചതാണ്. വീടിന്റെ പണി പൂര്‍ത്തിയാവുന്ന മുറക്ക് വീട്ടുപകരണങ്ങളുള്‍പ്പെടെയുള്ള കിറ്റ് സ്വന്തം വീട്ടിലേക്കായി കൊണ്ടുപോവാമെന്ന ഉദ്ദേശത്തോടെയാണ് സാംസ്‌കാരിക നിലയത്തില്‍ സൂക്ഷിച്ചത്. എന്നാല്‍ ഇത് ഡിവിഷനിലെ കൗണ്‍സിലറെ താറടിച്ചുകാണിക്കുന്നതിനായി കോണ്‍ഗ്രസ്സുകാര്‍ പ്രയോജനപ്പെടുത്തുകയായിരുന്നുവെന്നും കിറ്റിന്റെ അവകാശികളായ പള്ളിയറക്കല്‍ സുമിത്ര,ദിലീഷ് തിരുത്തുനി, സിജിലേഷ് വാഴപ്പള്ളിക്കുന്നേല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ബത്തേരി ബീനാച്ചിയില്‍ ട്രാവലര്‍ ലോറിയിലിടിച്ച് മറിഞ്ഞു; രണ്ട് മരണം, വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
  • കനറാ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പ്; അപ്രൈസര്‍ അറസ്റ്റില്‍
  • എറണാകുളത്ത് വാഹനാപകടത്തില്‍ മടക്കിമല സ്വദേശിനി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു
  • സോഫയ്ക്കുള്ളില്‍ നിന്നും അണലിയെ പിടികൂടി
  • ഹെല്‍ത്തി വയനാട്: ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരുടെ യോഗം ചേര്‍ന്നു; യോഗം കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു
  • വയനാട് മെഡിക്കല്‍ കോളേജ് ; പ്രാദേശിക വാദം പറഞ്ഞ് വികസനം തടസ്സപ്പെടുത്തരുത്: മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show