കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ നില്‍പ്പ് സമരം നടത്തി
പനമരം:ത്രിതല പഞ്ചായത്ത് സംവിധാനത്തിലെ പ്ലാന്‍ ഫണ്ട് വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പനമരം പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നില്‍പ്പ് സമരവും ടൗണില്‍ പ്രകടനവും സംഘടിപ്പിച്ചു. പ്രതിഷേധം സംഘടനാ കാര്യചുമതലയുള്ള ഡിസിസി ജനറല്‍ സെക്രട്ടറി എം ജി ബിജു ഉദ്ഘാടനം ചെയ്തു. അഞ്ചുകുന്ന് മണ്ഡലം പ്രസിഡന്റ് സിനോ പാറക്കാലായില്‍, പനമരം മണ്ഡലം പ്രസിഡന്റ് ബെന്നി അരിഞ്ചേര്‍മല കോണ്‍ഗ്രസ് നേതാക്കളായ ബാബു വലിയപടിക്കല്‍, ഷിജു സെബാസ്റ്റ്യന്‍, വാസു അമ്മാനി, സാബു നീര്‍വാരം, വി ജെ ആന്റണി, കെ ടി നിസാം, റോബിന് അരിഞ്ചേര്‍മല, ലിസ്സി പത്രോസ്, യൂസഫ് പി കെ, അനില്‍ പനമരം, ശാന്ത കെ എം, സജീവന് നീര്‍വാരം, സച്ചിന് സുനില്‍, അജയ് കൂളിവയല്‍ , വില്‍സണ്‍ നീര്‍വാരം, ദാസന്, ലഎന്നിവര് പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍