ബസ് ഡിപ്പോ യാര്‍ഡ് ഉല്‍ഘാടനം ചെയ്തു.

പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പെരിക്കല്ലൂര്‍ ബസ് ഡിപ്പോ യാര്‍ഡ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് തനത് ഫണ്ട് വകയിരുത്തി പെരിക്കല്ലൂരില്‍ ബസ് ഡിപ്പോ തുടങ്ങുന്നതിനുവേണ്ടി വാങ്ങിയ സ്ഥലത്ത് ബത്തേരി നിയോജക മണ്ഡലം ഐ.സി. ബാലകൃഷ്ണന്‍ എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അമ്പത് ലക്ഷം രൂപ മുടക്കി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ബസുകള്‍ക്ക് പ്രവേശിക്കാനുളള വഴിയും പാര്‍ക്കിംഗ് സ്ഥലവും കോണ്‍ക്രീറ്റ് പണി പൂര്‍ത്തിയായതിന്റെ ഉദ്ഘാടനമാണ് നടത്തിയത്.ഇതുവരെ പെരിക്കല്ലൂര്‍ ഹാള്‍ട്ട് ചെയ്യുന്ന കെഎസ്ആര്‍ടിസി ബസുകള്‍ പള്ളിമുറ്റത്തും റോഡരികിലുമായിട്ടാണ് പാര്‍ക്ക് ചെയ്തിരുന്നത്.പെരിക്കല്ലൂര്‍ സെന്റ് തോമസ് ഫൊറോന ദേവലയം ഒരേക്കര്‍ ഭൂമി , പഞ്ചായത്തിന്‌സൗജന്യമായി തരുകയും ചെയ്തു . ഇനിമുതല്‍ . മുഴുവന്‍ ബസുകളും ഈ ഉല്‍ഘടനം ചെയ്ത യാര്‍ഡില്‍ ഹാള്‍ട്ട് ചെയ്യും. ഡിപ്പോയുടെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനത്തിനുള്ള . ഫണ്ട് പ്രഖ്യാപിക്കുകയുണ്ടായി : ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ഉല്‍ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് . ഗിരിജാ കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു . ശിവരാ മാന്‍ , പാറക്കുഴി ,വര്‍ഗ്ഗീസ് മുരിയന്‍ കാവില്‍, ഒ ആര്‍.രഘു, ഫാ: മാത്യു മേലേടത്ത്, മേഴ്‌സി ബെന്നി ,ഗ്രാമ പഞ്ചായത്തംഗം ജാന്‍സി ജോസഫ് . തോമസ് പാഴൂക്കാല ജോസ് നേല്ലേടം ,ബിജു പുലക്കുടി, ജോണി പുത്തന്‍ കണ്ടം ,മനോജ് ഉതുപ്പാന്‍ , ജോസഫ് പെരുവേലില്‍, ജോയി വാഴയില്‍ ,ജോര്‍ജ് തട്ടാം പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍