വൈറ്റ് ഗാര്‍ഡിന് കൈത്താങ്ങുമായി ഗ്ലോബല്‍ കെഎംസിസി.
ബത്തേരി:ഗ്ലോബല്‍ കെഎംസിസി സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിബത്തേരി നിയോജകമണ്ഡലം യൂത്ത്ലീഗ് വൈറ്റ് ഗാര്‍ഡിന് രണ്ട് ലക്ഷം രൂപയോളം വിലവരുന്നഉപകരണങ്ങള് നല്കി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ഷിഹാബ് തങ്ങളില്‍ നിന്നും നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികള്‍ ഉപകരണങ്ങള്‍ ഏറ്റുവാങ്ങി.ചടങ്ങില്‍ മുസ്ലിംയൂത്ത്ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ്,നിയോജക മണ്ഡലം യൂത്ത്ലീഗ് പ്രസിഡന്റ് സമദ് കണ്ണിയന്‍,ജനറല്‍ സെക്രട്ടറി സി കെ മുസ്തഫ,വൈസ് പ്രസിഡന്റ് അസീസ് വേങ്ങൂര്‍, ഗ്ലോബല്‍ കെഎംസിസി നിയോജക മണ്ഡലം പ്രസിഡന്റ് നാസര്‍ വാകേരി,കെഎംസിസി ഭാരവാഹികളായ സൈദാലി ചെതലയം, ഇല്യാസ് മൈതാനികുന്ന്, റിയാസ് മൈതാനികുന്ന്,മുഹഫീര് എന്നിവര്‍ സന്നിഹിതരായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍