ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും, നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാക്കള്‍ പിടിയില്‍
മീനങ്ങാടി:മീനങ്ങാടി പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് മീനങ്ങാടി ടൗണില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും, നിരോധിത പുകയില ഉല്‍പ്പന്നങ്ങളും വില്‍പ്പന നടത്തുകയായിരുന്ന വാഴവറ്റ കെല്ലായിക്കല് രാജേഷ്, മീനങ്ങാടി പുറക്കാടി ആശാരി കണ്ടത്തില്‍ സ്റ്റാജിത്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരില്‍ നിന്നും, നാലര ലിറ്റര്‍ വിദേശമദ്യവും,57 പാക്കറ്റ് ഹാന്‍സും,11920 രൂപയുമാണ് പോലീസ് കണ്ടെടുത്തത്. ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.മീനങ്ങാടി സബ്ബ് ഇന്‍സ്പെക്ടര്‍ പോളിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍