വനാതിര്‍ത്തികളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കും: ഫെന്‍സിംഗിനും പദ്ധതിയായി
ബത്തേരി:ബത്തേരി താലൂക്കില്‍ വനാതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന പൊതു വിഭാഗത്തില്‍പ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതിയായതായി ഐ സി ബാലകൃഷ്ണന് എം എല്‍ എ അറിയിച്ചു. പൂതാടി, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തുകളിലെ ചുള്ളിക്കാട്, മടാപ്പറമ്പ്, കൊല്ലിവയല്‍,മണല്‍വയല്‍ പ്രദേശങ്ങളിലെ 91 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിക്കുന്നത്. 13.65 കോടി രൂപയാണ് പദ്ധതിക്കായി ചിലവഴിക്കുക.കിഫ്ബി വഴിയാണ് പണം കണ്ടെത്തുന്നത്.വനാതിര്‍ത്തികളില്‍ ക്രാഷ്ഗാര്‍ഡ് ഫെന്‍സിംഗ് പദ്ധതിക്കും അനുമതിയായി നെയ്ക്കുപ്പ മുതല്‍ ദാസനക്കര വരെയുള്ള 14.5 കി.മീ ദൂരത്തിന് 7.87 കോടി രൂപയും കൊമ്മന്ഞ്ചേരി മുതല്കൂടല്ലൂര് വരെയുള്ള 3..2 കി മീ ദൂരത്തിന് 1.86 കോടി രൂപയുമാണ് ചിലവഴിക്കുന്നത്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച ഇരു പദ്ധതികളുടെയും നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും ഐ സി ബാലകൃഷ്ണന് പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍