ഓണക്കോടിയും ഓണകിറ്റും നല്കി
പുല്‍പ്പള്ളി:വയനാട് സിആര്‍പിഎഫ് വാരിയര്‍സ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സേവനത്തില്‍ ഇരിക്കെ വീരമൃത്യുവരിച്ചവരും, അപകടത്തില്‍ പരിക്കേറ്റ് വിരമിച്ചവരുമായ സിആര്‍പിഎഫ് ജവാന്മാരുടെ ബത്തേരി, പുല്‍പ്പള്ളി,മേപ്പാടി എന്നിവിടങ്ങളില്‍ താമസിക്കുന്ന പരിജനങ്ങളുടെ വീടുകള്‍ സന്ദര്‍ശിക്കുകയും അവര്‍ക്ക് ഓണകിറ്റ്, ഓണക്കോടി എന്നിവ വിതരണം ചെയ്യുകയും ചെയ്തു.ഹവില്‍ദാര്‍ ക്ലിന്നിസ് ഫിലിപ്പ് പുല്‍പ്പള്ളി , റിട്ട.അസി.കമാണ്ടന്റ് ഹരിദാസ് ബത്തേരി,ഹവില്‍ദാര്‍ വിവേക് മേപ്പാടി എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍