ലക്കിടിയില്‍ വാഹനാപകടം; യുവാവ് മരിച്ചു
വൈത്തിരി:ലക്കിടിയില്‍ കാറും ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. നെടുങ്കരണ പുല്ലൂര്‍കുന്ന് പാറക്കല്‍ ഇബ്രാഹിമിന്റെ മകന്‍ അബുതാഹിര്‍ (25) ആണ് മരിച്ചത്. ഇന്ന് രാത്രിയിലായിരുന്നു അപകടം. കൂടെ സഞ്ചരിച്ച മേപ്പാടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ താല്‍ക്കാലിക ഡോക്ടര്‍ സുഭദ്രാ പത്മരാജിന് ഗുരുതരമായി പരിക്കേറ്റു. ഇവരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.കോഴിക്കോട് നിന്നും വരികയായിരുന്ന കാറും, എതിര്‍ വശത്തേക്ക് പോകുന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍