മീനങ്ങാടി ക്ഷീരസംഘം 68 ലക്ഷം രൂപ അധിക വിലയായി നല്‍കും
മീനങ്ങാടി:മീനങ്ങാടി ക്ഷീരസംഘത്തില്‍2019 ഏപ്രില്‍ 1 മുതല്‍ 2020 മാര്‍ച്ച് 31 വരെ പാലളന്ന കര്‍ഷകര്‍ക്ക് ലിറ്ററിന് 1രൂപ30 പൈസ പ്രകാരം 68 ലക്ഷത്തോളം രൂപ അധിക വിലയായി നല്‍കും.2019-20 വര്‍ഷത്തില്‍ 12 ലക്ഷത്തോളം രൂപ പ്രോത്സാഹന വില നല്‍കിയതിന് പുറമെയാണിത്.കൂടാതെ 2020 ജൂലൈ 1 മുതല്‍ ജൂലൈ 31 വരെ കര്‍ഷകര്‍ സംഘത്തില്‍ അളന്ന പാലിന് 1 രൂപ 50 പൈസ പ്രകാരം പ്രോത്സാഹന വിലയായും നല്‍കും.അധിക വിലയുടെ വിതരണോദ്ഘാടനം ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷൈജി കെ.എം നിര്‍വഹിച്ചു.സംഘം പ്രസിഡന്റ് എ.വിനോദ്,സെക്രട്ടറി കെ.ബി മാത്യു,പി.ടി ഉലഹന്നാന് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍