കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടി നാട്ടുകാര്‍.
പുല്‍പ്പള്ളി:പുല്‍പ്പള്ളി മരക്കടവില്‍ കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടി നാട്ടുകാര്‍.കഴിഞ്ഞ രാത്രിയില്‍ പുഴ കടന്ന് എത്തിയ കാട്ടാനകള്‍ വ്യാപകമായ കൃഷി നാശം വരുത്തിവെച്ചു. ഊരാളിക്കുന്നേല്‍ ജോര്‍ജ്,ടോമി,പുതുപ്പറമ്പില്‍ തോമസ്, കിടങ്ങേത്ത് ബെന്നി എന്നിവരുടെ നെല്ല്,കപ്പ,വാഴ മുതലായ കൃഷികള്‍ നശിപ്പിച്ചു.കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി കേരള സര്‍ക്കാര്‍ സഹകരണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മുള്ളന്‍കൊല്ലി സര്‍വ്വീസ് സഹകരണ ബാങ്ക് മരക്കടവില്‍ മൂന്ന് ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി ചെയ്തിട്ടുള്ളതിലും വ്യാപകമായ നാശം വരുത്തി. ഈ പ്രദേശത്തു വേലി ഇല്ലാത്തതാണ് കാട്ടാന ശല്യത്തിന് കാരണമെന്നും, അധികൃതരുടെ അടിയന്തിര ശ്രദ്ധ ഈ കാര്യത്തില്‍ ഉണ്ടാകണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍